സിസ്റ്റര്‍ അഭയ കൊലക്കേസ്; പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷി മൊഴി

sister abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസില്‍ വെച്ച് കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷി മൊഴി പുറത്ത്.

പ്രതികളുടെ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും പൊതുപ്രവര്‍ത്തകനായ കളര്‍ഗോട് വേണുഗോപാലന്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.

ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പായിരുന്നു ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചു വരുത്തിയതെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായരുടെ മൊഴി.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കണമെന്നും തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടുവെന്നും ഇതിനായി ഒരു കോടിയോളം രൂപ വാഗ്ദാനം ചെയ്‌തെന്നും സിസ്റ്റര്‍ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി സഭയുടെ മാനം കാക്കുന്നതിനായി ഇപ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സാക്ഷിമൊഴിയില്‍ പറയുന്നു.

Top