Highcourt -set aside- president’s rule -in Uttarakhand

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം കോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് തീരുമാനം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായും കോടതി വിലയിരുത്തി.

കേന്ദ്ര സര്‍ക്കാര്‍ ഒരു സ്വകാര്യ സംരംഭമാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസില്‍ വിധി പറയുന്നതുവരെ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറപ്പ് കേന്ദ്രം നല്‍കണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഉറപ്പു പറയാനാകില്ലെന്നായിരുന്നു കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്.

ഇത്തരത്തില്‍ പെരുമാറാനാകുമെന്നത് തങ്ങളെ അത്യന്തം വേദനിപ്പിച്ചതായി കോടതി പറഞ്ഞു. അന്തിമ വിധി വരുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചാല്‍ ബിജെപിക്ക് സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കാനിടയുണ്ടെന്ന ആശങ്ക കോടതി നേരത്തെ പ്രകടിപ്പിച്ചിരുന്നു.

Top