തീര്‍ത്ഥാടനം സാധ്യം;ഭക്തര്‍ക്ക് ശബരിമലയിലെ നിരോധനാജ്ഞ തടസമല്ലെന്ന് ഹെക്കോടതി

high-court

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസം സൃഷ്ടിക്കുന്നില്ലെന്ന് ഹൈക്കോടതി.

സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ടെന്നും ക്രമസമാധാനം നില നിര്‍ത്താന്‍ നിരോധനാജ്ഞ ആവശ്യമാണെന്നും നിരീക്ഷക സമതി ഇക്കാര്യം അറിയിച്ചെന്നും 144 പിന്‍വലിക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ നിരോധനാജ്ഞ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ശരിവെച്ചിരുന്നു. പത്തനംതിട്ട എഡിഎം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തമമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കയിരിക്കുന്നത്.

പൊതുസുരക്ഷയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും ക്രമസമാധാനം നില നിര്‍ത്താനും നിരോധനാജ്ഞ ആവശ്യമാണെന്നും നിരോധനാജ്ഞ വിശ്വാസികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മൗലികാവകാശത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Top