ഇമാം പീഡിപ്പിച്ച കേസ്; പെണ്‍ക്കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ഇമാം പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതിയുടെ അനുമതി.

മകളെ ചൈല്‍ഡ്‌ലൈന്‍ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് കാണിച്ച് കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. പെണ്‍ക്കുട്ടിയെ കാണാന്‍ രക്ഷിതാക്കളെ കൂടാതെ സഹോദരങ്ങള്‍ മുത്തച്ഛന്‍ മുത്തശ്ശി എന്നിവര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നത്. അതിനാല്‍ മകളുടെ പഠനം മുടങ്ങി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മാതാവ് ആരോപിച്ചു.

Top