കൊവിഡിന്റെ ഫസ്റ്റ് ലൈന്‍ ചികിത്സയ്ക്കായി ഫ്‌ലാറ്റ് ഏറ്റെടുത്ത നടപടി സ്റ്റേ ചെയ്ത് കോടതി

കൊച്ചി: കൊവിഡിന്റെ ഫസ്റ്റ് ലൈന്‍ ചികിത്സയ്ക്കായി കണ്ണൂരിലെ സെഡ് പ്ലസ് അപ്പാര്‍മെന്റ് ഏറ്റെടുത്ത നടപടിക്ക് കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടിയാണ് സ്റ്റേ ചെയ്തത്. ഫ്‌ലാറ്റ് ഉടമകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയും അവരുടെ ഭാഗം കേട്ടശേഷവും മാത്രമേ ഫ്‌ലാറ്റ് ഏറ്റെടുക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബില്‍ഡര്‍മാരും ഫ്‌ലാറ്റ് ഉടമകളും നല്‍കിയ ഹര്‍ജിയില്‍ ആണ് ഉത്തരവ്.

Top