പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരെന്ന് ഹൈക്കോടതി

highcourt

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതിയും കേസിലെ ഓരോരുത്തരുടെ പങ്കാളിത്തവും രേഖാമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാലാരിവട്ടം മേല്‍പ്പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു സിനിമാക്കഥയാണ് യാഥാര്‍ഥ്യമായതെന്നും ഇതിന്റെ യഥാര്‍ഥ ഉത്തരവാദി ആരാമെന്നും കോടതി ആരാഞ്ഞു.

അഴിമതിയിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി, ഓരോരുത്തരുടെയും കേസിലെ പങ്കാളിത്തം, പാലം തകര്‍ന്നതിലൂടെ സര്‍ക്കാരിനുണ്ടായ സാമ്പത്തികബാധ്യത എന്നിവ രേഖാമൂലം അറിയിക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top