highcourt against vigilance

kerala-high-court

കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് രാജോ എന്ന് ഹൈക്കോടതി. മന്ത്രിസഭാ തീരുമാനങ്ങള്‍വരെ വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്ഥിതിയാണെന്ന് കോടതി പരാമര്‍ശിച്ചു.

മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നതെന്തിന്. വിജിലന്‍സ് കോടതി അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശങ്കര്‍റെഡ്ഡി സ്ഥാനകയറ്റം പരിശോധിച്ചതിലും അതൃപ്തി ഹൈക്കോടതി രേഖപ്പെടുത്തി.

ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി ഉദ്യോഗകയറ്റം നല്‍കിയിരുന്നു. ഇത് വഴിവിട്ടാണ് എന്നു ചൂണ്ടിക്കാണിച്ച് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ മന്ത്രിസഭാ യോഗതീരുമാനം ചട്ട വിരുദ്ധമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും പറയുന്നു.

മന്ത്രിസഭാ യോഗതീരുമാനത്തെ പുതിയ സര്‍ക്കാരും അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗതീരുമാനത്തെ വിജിലന്‍സിന് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്.

Top