പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ? മണിയുടെ പ്രസംഗം ഗൗരവതരം; ഹൈക്കോടതി

mani

കൊച്ചി: ഇടുക്കി ഇരുപതേക്കറില്‍ മന്ത്രി എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി.

കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

എന്നാല്‍ പ്രസംഗത്തില്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും മണി പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണെന്നും കോടതിയെ അറിയിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ, അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഇടുക്കി എസ് പിയോട് വിശദീകരണം തേടുകയും ചെയ്തു.

സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്. വേനലവധിയുമായി ബന്ധപ്പെട്ട അടുത്ത സിറ്റിങില്‍ കേസ് വീണ്ടും പരിഗണിക്കും.

Top