തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനോയെന്ന് ഹൈക്കോടതി

HIGH-COURT

കൊച്ചി: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡി ജി പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പോലീസിലെ കൂട്ടസ്ഥലമാറ്റത്തിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

തീരദേശ പൊലീസ് എഡിജിപിയായ ടോമിന്‍ തച്ചങ്കരിയെ കഴിഞ്ഞമാസം മെയ് നാലിനായിരുന്നു പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്.

സെന്‍കുമാറിന് പൊലീസ് മേധാവിയായി പുനര്‍നിയമനം നല്‍കുന്നതിന് മുമ്പായിരുന്നു നിര്‍ണായകമായ അഴിച്ചുപണി.

തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയവ രേഖാമൂലം നല്‍കാനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചശേഷമാകും കോടതി തുടര്‍നടപടി സ്വീകരിക്കുക

Top