പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി

കൊച്ചി: പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില്‍ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നെന്നും, റോഡിന്റെ അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും, ഇത്തരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗര്‍മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ച് കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപടെല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. കേസില്‍ നവംബര്‍ ഒന്നിന് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Top