നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നുവെന്ന് ഹൈക്കോടതി

highcourt

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുവാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.

കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

ചാക്കിലെ പൂച്ച പുറത്തു ചാടിയെന്നും കോടതി പറഞ്ഞു. വിചാരണ നടപടികള്‍ ആറ് മാസത്തനകം പൂര്‍ത്തിയാക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

Top