പരസ്യ പ്രതികരണം നടത്തിയവരുടെ പേരുകള്‍ ചോദിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിനു പിന്നാലെയുള്ള പരസ്യ പ്രതികരണങ്ങളില്‍ കടുത്ത നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കി.

ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യ നിലപാടുകള്‍ സ്വീകരിച്ചവരുടെ പേരുകള്‍ നല്‍കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനോട് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ താരിഖ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യ പ്രസ്താവന പാടില്ലെന്ന് നേതൃത്വം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായും സംസാരിക്കാം. പക്ഷെ നിലവിലെ പട്ടികയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top