കൊച്ചി കായലില്‍ ജലനിരപ്പ് ഉയരുന്നു; ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

കൊച്ചി: കേരളത്തിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി കായലിലെ ജലനിരപ്പും ഉയരുന്നു. സമീപ പ്രദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അതേസമയം, ആലുവയും പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്‌ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്‌ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

വാഹനഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലക്കുന്ന സാഹചര്യമാണുള്ളത്. ആലുവ, പെരുമ്പാവൂര്‍ റോഡും വെള്ളം കയറിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. രണ്ടു ദിവസമായി പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലുമായിട്ടില്ലെന്ന് റൂറല്‍ എസ്പി അറിയിച്ചു.

Top