സംസ്ഥാനത്ത് ഉയര്‍ന്ന താപനില; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.

ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, കോട്ടയം ജില്ലയില്‍ 37ത്ഥഇ വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top