എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷത്തിനുള്ളില്‍ ഹൈ സ്പീഡ് ഫൈബര്‍ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

മൊബൈല്‍ ഉപകരണങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണം. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് അടിക്കടി മൊബൈല്‍ ഉപകരണങ്ങള്‍ മാറ്റുന്ന സംസ്‌കാരമാണ് നമ്മുടേത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു നൂതനമായ മാര്‍ഗം അവലംബിക്കണം. മേഖലയില്‍ വിദേശ-സ്വദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top