15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം;കർശനനടപടിയുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ സുരക്ഷാ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇനി പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കണമെന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഈ നടപടി തെറ്റിച്ചാല്‍ വാഹനംവിറ്റ ഡീലര്‍മാര്‍ക്കുള്ള സേവനങ്ങള്‍ തടയുന്നതായിരിക്കുമെന്നും നടപടിയില്‍ പറയുന്നു.

വാഹനനിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സികളാണ് ഇപ്പോള്‍ നമ്പര്‍പ്ലേറ്റുകള്‍ നല്‍കുന്നത്.

വാഹനം രജിസ്റ്റര്‍ചെയ്യുന്ന ദിവസംതന്നെ ‘വാഹന്‍’ വെബ്‌സൈറ്റില്‍നിന്ന് സ്ഥിരം രജിസ്‌ട്രേഷന്‍നമ്പര്‍ അനുവദിക്കുന്നുണ്ട്. ഈ നമ്പര്‍ രേഖപ്പെടുത്തിയുള്ള അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത് വാഹന നിര്‍മാതാവാണ്.

ഈ നടപടി കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിയത് റദ്ദാക്കപ്പെട്ട താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരുകളുമായി നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ വര്‍ധിച്ചതോടെയാണ്. ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കേണ്ടത്. അതിനുമുമ്പുള്ള വാഹനങ്ങള്‍ പഴയ നമ്പര്‍പ്ലേറ്റുകളില്‍ തന്നെ ഉപയോഗിക്കാം.

Top