അജ്ഞാതരെ കണ്ടതായി തദ്ദേശവാസികള്‍, കാര്‍വാര്‍ നാവിക താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

മംഗളൂരു: സംശയകരമായ സാഹചര്യത്തില്‍ മൂന്ന് അജ്ഞാതരെ കണ്ടതായി തദ്ദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ കാര്‍വാര്‍ നാവിക താവളത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം.

അങ്കോളയ്ക്കടുത്ത അലാഗെരി ഗ്രാമത്തിലുള്ള നാവിക താവളത്തില്‍ ബുധനാഴ്ച രാത്രിയാണ് മൂന്ന് അജ്ഞാതരെ തദ്ദേശവാസികള്‍ കണ്ടത്.

ദേശീയപാത 66 നോടു ചേര്‍ന്ന മതില്‍ ചാടിക്കടന്ന് മൂന്നംഗസംഘം നാവികത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായാണ് തദ്ദേശവാസികള്‍ നാവിക അധികൃതരെ അറിയിച്ചത്. ഇതുസംബന്ധിച്ച് നാവിക അധികൃതര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനൊപ്പം ദേശീയപാത 66ല്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Top