ബ്രസീലില്‍ സാവോ പോളോയില്‍ അഗ്‌നിക്കിരയായ 26നില കെട്ടിടം തകര്‍ന്നു

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒരാള്‍ മരിച്ചതായും ഒരു അഗ്‌നിശമനസേന ഉദ്യോഗസ്ഥന് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ചയാണ് കെട്ടിടം അഗ്‌നിക്കിരയായത്. 160 അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു മണിക്കൂറുകള്‍കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ഏഴ് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Top