high police protection at tamilnadu

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സ്പീക്കറുടെ കര്‍ശന നിര്‍ദ്ദേശത്തെതുടര്‍ന്ന് പനീര്‍ശെല്‍വ പക്ഷത്തെയും ഡിഎംകെ അംഗങ്ങളെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും നിയമസഭയില്‍നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും സ്പീക്കര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിയമസഭയ്ക്കു പുറത്തും പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.

2000 പൊലീസുകാരെയും പ്രത്യേക സുരക്ഷാ കമാന്‍ഡോകളെയും നിയമസഭയ്ക്കു പുറത്ത് വിന്യസിച്ചതായി ചെന്നൈ സിറ്റി
പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ എംഎല്‍എമാരെ ഈ റിസോര്‍ട്ടിലേക്കു തന്നെ എത്തിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമം.

Top