high police protection at sabarimala- thripthi deshai visit

ശബരിമല: വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് ഭൂമാത ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായ് എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി.

വേഷ പ്രച്ഛന്നയായി ശബരിമല സന്നിധാനത്ത് പ്രവേശിക്കുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാരെയും തിരിച്ചുവിളിച്ചു. സംസ്ഥാന പോലീസിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസും സുരക്ഷയ്ക്കുണ്ട്. എന്നാല്‍ സുരക്ഷ ശക്തമാക്കിയത് സാധാരണ നടപടിയാണെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നും പൊലീസ് വിശദീകരിച്ചു.

Top