ഗവര്‍ണര്‍ക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ;രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി നാളെ മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റുകയും ഇത് വ്യക്തമാക്കുന്ന ബോര്‍ഡ് രാജ്ഭവന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക. ഇസഡ് കാറ്റഗറിയിലാണ് നേരത്തെ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.

Top