സംസ്ഥാനത്ത് ബാറുകള്‍ എന്ന് തുറക്കുമെന്ന തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിലാണ് തീരുമാനം ഉണ്ടാകുക.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യും. രാവിലെ 11 മണിക്കാണ് യോഗം.

മറ്റുള്ള സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്ന് കാണിച്ചുളള എക്‌സൈസിന്റെ ഫയല്‍ എക്‌സൈസ് മന്ത്രി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് കൈമാറി.

Top