പൗരത്വ ഭേദഗതി നിയമം; നാളത്തെ ഹര്‍ത്താല്‍ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹര്‍ത്താല്‍ തടയണമെന്ന ഹര്‍ജി നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്നും സര്‍ക്കാര്‍ ഹര്‍ത്താല്‍ തടയണമെന്നുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു. അതേസമയം നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ത്താലില്‍നിന്ന് സംഘടനങ്ങള്‍ പിന്‍മാറണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലില്‍നിന്ന് സംഘടനങ്ങള്‍ പിന്‍മാറണം’ ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലീസ് പ്രതിജ്ഞാബന്ധമാണെന്നും അതുകൊണ്ടു തന്നെ ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതേസമയം നാളത്തെ ഹര്‍ത്താല്‍ അനാവശ്യമെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടിയും കാന്തപുരവും പ്രതികരിച്ചത്.

Top