വ്യവസായ വകുപ്പ് ഡയറക്ടര്‍ നൂറു മരങ്ങള്‍ നടണമെന്ന് ഹൈക്കോടതി!

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിന് വ്യത്യസ്ത നിര്‍ദേശവുമായി ഹൈക്കോടതി. നൂറുമരങ്ങള്‍ നടാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് അമിത് റാവലാണ് വ്യവസായ വകുപ്പ് ഡയറക്ടറോട് മരം നടാന്‍ ആവശ്യപ്പെട്ടത്.

കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന എസ്.എസ്. കെമിക്കല്‍സ് എന്ന സ്ഥാപനമാണ് വ്യവസായ വകുപ്പിന് ഒരു അപേക്ഷ നല്‍കിയിരുന്നത്. ആ അപേക്ഷയില്‍ 2016ല്‍ ഹിയറിങ് നടത്തുകയും ചെയ്തു. എന്നാല്‍ ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉത്തരവും പിന്നീട് നടപ്പായിട്ടുണ്ടായിരുന്നില്ല.

ഇതിനെതിരെ എസ്.എസ്. കെമിക്കല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.

നൂറു മരങ്ങള്‍ നടാനും മരം നടേണ്ട സ്ഥലങ്ങള്‍ വനം വകുപ്പ് നിര്‍ദേശിച്ച് കൈമാറണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Top