നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല.

സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെച്ചത്. അതേസമയം കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷയെയും പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിക്കും.

നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാടെടുക്കുക. അന്വേഷണ വിവരങ്ങളും പൊലീസ് കോടതിക്ക് കൈമാറും.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ കാവ്യയും നാദിര്‍ഷയും ആവശ്യപ്പെട്ടിരിക്കുന്നത്.

Top