ശബരിമല: വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

kerala-high-court

കൊച്ചി: ഹൈക്കോടതി ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ വീണ്ടും പരിഗണിക്കും. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

ഇതോടൊപ്പം കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മഫ്തിയിലുള്ള പൊലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

കൂടാതെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ മുന്നിലെത്തും. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നുമാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാലതാമസത്തിന്റെ കാരണമായി നിരീക്ഷക സമിതി പറയുന്നത്.

Top