മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ശെരിവച്ച് ഹൈക്കോടതി

മലപ്പുറം:മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ശെരിവച്ച് ഹൈക്കോടതി. സഹകരണ റജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് യുഎ ലത്തീഫ് എംഎല്‍എയും മലപ്പുറത്തെ 93 സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബഞ്ച് തള്ളിയത്.

സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും കേരള ബാങ്കില്‍ ലയിക്കാന്‍ തീരുമാനിച്ചെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയന തീരുമാനത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നായിരുന്നു പിന്നീട് ലയനം നടത്തിയത്. സഹകരണ സംഘങ്ങള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയ സഹകരണ റജിസ്ട്രാര്‍ക്ക് ബാങ്കുകളെ ലയിപ്പിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമ ഭേദഗതി.

എന്നാല്‍ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും, കേന്ദ്ര ബാങ്കിംഗ് റഗുലേഷന്‍ ആക്ട് ആണ് തങ്ങള്‍ക്ക് ബാധകം എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കേന്ദ്ര നിയമം ബാങ്കിംഗിന് മാത്രമാണെന്നും ലയനം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Top