High Court upheld kerala university assistant grade appointment

kerala-high-court

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേയ്ഡ് നിയമനം ഹൈക്കോടതി ശരിവെച്ചു.

പരീക്ഷ റദ്ദാക്കിയ ലോകായുക്തയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.

നിയമിച്ചവരെ സ്ഥിരപ്പെടുത്തണം. എല്ലാ ആനുകൂല്യങ്ങളും കുടിശ്ശികയടക്കം രണ്ടുമാസത്തിനകം കൊടുത്തുതീര്‍ക്കണം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാനും കോടതി ഉത്തരവിട്ടു.

നിയമനങ്ങളില്‍ ക്രമക്കേടോ സ്വജനപക്ഷപാതമോ കാണുന്നില്ല. പട്ടികയില്‍ നിന്നും പുതിയ നിയമനങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ വിസിക്കും പിവിസിക്കുമെതിരെ നടപടി തുടരാമെന്നും കോടതി അറിയിച്ചു.

2008ല്‍ നടന്ന അസിസ്റ്റന്റ് നിയമനമാണ് വിവാദമായത്. രാഷ്ട്രീയക്കാരുടെയും ഉന്നതരുടെയും വേണ്ടപ്പെട്ടവരെ അന്തിമപട്ടികയില്‍ തിരുകിക്കയറ്റി എന്നതായിരുന്നു ആരോപണം. നേരത്തെ കേസ് പരിഗണിച്ച ലോകായുക്ത ഇവരെ പിരിച്ചുവിടാനും ഉത്തരവിട്ടിരുന്നു.

Top