റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി

റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍ നെഞ്ചില്‍ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനം കണ്ടെത്തിയാല്‍ സിംഗിള്‍ ബെഞ്ചിന് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ഡിവിഷന്‍ ബെഞ്ച്. റോബിന്‍ ബസ്സിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഉദ്യോഗസ്ഥര്‍ പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. രണ്ട് എഎംവിഐമാരാണ് പരാതിക്കാര്‍. ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. ഗിരീഷിനെ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.അതിനിടെ, റോബിന്‍ ബസ്സുടമയില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.

Top