കരുവന്നൂര്‍ കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

Top