പൊതുറോഡുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുറോഡുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. കുഴികളോ മറ്റെന്തെങ്കിലും അപകടസാധ്യതകളോ ഉണ്ടെങ്കില്‍ അക്കാര്യം ഇതില്‍ വ്യക്തമാക്കണം. ഇത്തരം നടപടികളില്‍ വീഴ്ച വരുത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പൊതുറോഡുകള്‍ നന്നായി പരിപാലിക്കാന്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്ക് സര്‍ക്കാരിനു പരോക്ഷ ബാധ്യത ഉണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

അടൂര്‍ – കൈപ്പട്ടൂര്‍ റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം തേടി തട്ടയില്‍ സ്വദേശിനി ശാന്തമ്മ നല്‍കിയ ഹര്‍ജിയിലാണു നടപടി.
High Court to set up warning boards in public roads

Top