രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാേവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണം. പൊലീസിനെ വിന്യസിക്കണമെന്നുമാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിലുണ്ട്. അതേസമയം കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

Top