ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി. പരാതി ലഭിച്ചാൽ പോലീസ് വേഗത്തിൽ നടപടി സ്വീകരിക്കണം. ഇര പറയുന്ന സ്ഥലത്ത് വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമേ മൊഴി എടുക്കാൻ പാടുള്ളൂ. ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഇരയുടെ സഹായത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം.ഇക്കാര്യങ്ങളിൽ വിട്ടു വീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി. ടോൾഫ്രീ നന്പർ ആയ 112 , പോലീസ് കൺട്രോൾ റൂം നന്പർ ആയ 100 ലേക്കോ ലൈംഗീകാതിക്രമം സംബന്ധിച്ച പരാതി അറിയിക്കാമെന്നും ഈ നമ്പറുകൾ കാര്യക്ഷമമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

Top