പ്രളയം മൂലം പമ്പയിലെ സ്ഥിതി ഗുരുതരം; ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : വരുന്ന ഓണം നാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. പമ്പയിലെ പ്രളയത്തെ കുറിച്ചുള്ള സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. പ്രളയം മൂലം പമ്പയിലെ സ്ഥിതി ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകര്‍ എത്തുന്നത് സുരക്ഷാ ഭീഷണിയെന്നും മുന്നറിയിപ്പുണ്ട്.

പ്രളയത്തെ മൂലമുണ്ടായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കിയിരുന്നു. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയാത്തതിനാലായിരുന്നു നടപടി. കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. മാസ പൂജക്കായാണ് ശബരിമല നട തുറന്നത്.

Top