ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ച ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി. നേരത്തെയുണ്ടായിരുന്ന 1% സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 %നും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7% നും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് (ജോയിന്റ് ഓണേഴ്‌സ്) 8% വും ആക്കിയിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി.

അഡ്വ. മുഹമ്മദ് സാലിഹാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ, ജില്ലാ കളക്ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് ഇടാന്‍ അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാനുള്ള നീക്കം ആണ് ഈ ഉത്തരവിന്റെ പിന്നില്‍ എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

 

Top