കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സ്: കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ

കൊ​ച്ചി: കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി താ​ല്‍​ക്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്തു. സർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വിശദീകരണമാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഇരുവരുടെയും വിശദീകരണം കേട്ട ശേഷമേ ഹർജി തീർപ്പാക്കാവൂ എന്നും കോടതി നിർദേശിച്ചു.

വ​യ​ല്‍​ക്കി​ളി​ക​ളു​ടെ നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ ഭാ​ര്യ ല​ത സു​രേ​ഷും അ​മ്മ ച​ന്ദ്രോ​ത്ത് ജാ​ന​കി​യും സ​മ​ര്‍​പ്പി​ച്ച റി​ട്ട് ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. എന്നാല്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂർ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിക്കുകയായിരുന്നു.

Top