കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി : കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. മുൻപ് നിശ്ചയിച്ച തുക ലാബുകൾക്ക് ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.മുൻപ് 2100 രൂപയായിരുന്ന ആർടിപിസിആർ ടെസ്റ്റിന് 1500രൂപയും 625 രൂപയായിരുന്ന ആന്റിജൻ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.

കോവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സർക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകൾ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ തങ്ങളുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നും ലാബുകൾ ഹർജിയിൽ വാദിച്ചു.

Top