ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

kerala hc

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒന്നാം പ്രതി എസ്. വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11ാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്നും രണ്ടാഴ്ചത്തേക്കു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്രതികളോടു കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

Top