പി.എച്ച് കുര്യന്റെ ഉത്തരവിന്മേലുള്ള തുടര്‍നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

PH Kurian

കൊച്ചി : മൂന്നാറില്‍ കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ പരിഗണിക്കാന്‍ തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കിയ റവന്യു സെക്രട്ടറി പി.എച്ച് കുര്യന്റെ ഉത്തരവിന്മേലുള്ള തുടര്‍നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും പി.എച്ച് കുര്യനും കോടതി വ്യക്തിപരമായി നോട്ടീസ് അയച്ചു.

പി.എച്ച് കുര്യന്റെ ഉത്തരവ് ചോദ്യം ചെയ്ത് സി.ആര്‍ നീലകണ്ഠന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള ചിലരുടെ അപേക്ഷ പരിഗണിക്കാന്‍ തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കിയ റവന്യു സെക്രട്ടറി പി.എച്ച് കുര്യനെതിരെ വകുപ്പുതല അന്വേഷണം നടത്താനും വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

Top