ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ രാജമാണിക്യത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കേണ്ടത് സിവില്‍ കോടതിയെന്നും രാജമാണിക്യത്തിന് ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി. കൈവശക്കാരനല്ല സര്‍ക്കാരാണ് ഉടമസ്ഥാവകാശം തെളിയിക്കേണ്ടത്. മുറിച്ച് വിറ്റ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ മാത്രമേ രാജമാണിക്യത്തിന് അധികാരമുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top