വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി

കൊച്ചി: വിമരിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി. വിരമിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവകാശം തേടാനും കോടതി നിര്‍ദേശം. എല്ലാ മാസവും കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.

Top