നഴ്‌സുമാരുടെ മിനിമം വേതനം നടപ്പാക്കിയില്ലെങ്കില്‍ ശിക്ഷ നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി

nurses

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം. കേരളാ പ്രൈവറ്റ് മാനേജ്‌മെന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top