സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാനുള്ള വകുപ്പുകളെ ഉള്ളൂവെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാനുള്ള വകുപ്പുകളെ ഉള്ളൂവെന്ന് ഹൈക്കോടതി.

കേസ് രേഖകള്‍ പരിശോധിച്ചശേഷമാണ് കോടതിയുടെ തീരുമാനം. മറ്റു വകുപ്പുകള്‍ ചേര്‍ത്താല്‍ അക്കാര്യം അപ്പോള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

നാളെ രാവിലെ 11 മണിവരെ പൊലീസിന് മുന്നില്‍ ഹാജരാവാന്‍ പ്രതീഷ് ചാക്കോയ്ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പ്രതീഷ് ചാക്കോ തെളിവെടുപ്പിന് ഹാജരാകണമെന്നും പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ കഴിയൂ എന്നുമായിരുന്നു കോടതിയുടെ നിലപാട്.

നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി നല്‍കിയ ഫോണ്‍ സൂക്ഷിച്ചെന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെയുള്ള ആക്ഷേപം. ഈ വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Top