ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുണ്ടാക്കിയ നഷ്ടം നികത്തണമെന്ന് ഹൈക്കോടതി

SABARIMALA

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി 2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളില്‍ നടത്തിയ ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ട പൊതു, സ്വകാര്യ സ്വത്തുക്കളുടെ നഷ്ടം കണക്കാക്കാന്‍ കമ്മീഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ടം കണക്കുകൂട്ടി ഇരകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്ലെയിം കമ്മീഷണര്‍ രൂപീകരണം സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി. നിരവധി പൊതു-സ്വകാര്യ സ്വത്തുക്കളും കെഎസ്ആര്‍ടിസി ബസുകളും അന്ന് നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Top