ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

kerala-high-court

കൊച്ചി : ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി.

ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടവര്‍ക്ക് മറൈന്‍ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാം. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലന്നും കോടതി അറിയിച്ചു .

പൊന്നാനി എംഇഎസ് കോളജിൽ നടക്കുന്ന വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോളെജ് അധികൃതർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു  ഹൈക്കോടതി നിലപാട് ആവര്‍ത്തിച്ചത്.  ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ക്യാംപസില്‍ രാഷ്ട്രീയം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സമരത്തിനും സത്യാഗ്രഹത്തിനും മുന്‍കൈ എടുക്കുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Top