ഗെഹ്ലോത്തിന് ആശ്വാസം; ബിജെപി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ അശോക് ഗെഹ്‌ലോത്തിന് താല്‍ക്കാലിക ആശ്വാസം. ആറ് ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബി.ജെ.പി. നേതാവ് മദന്‍ ദിലാവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ബി.എസ്.പി. എം.എല്‍.എമാരുടെ ലയനം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ദിലാവര്‍ സമര്‍പ്പിച്ച ഹര്‍ജി ചില ഉപാധികളോടെയാണ് കോടതി തള്ളിയത്.

ദിലാവരയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.പി. എം.എല്‍.എമാരുടെ ലയനവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018-ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് ബി.എസ്.പി. വിജയിച്ചത്.

Top