കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി;വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: കന്യാസ്ത്രീയേ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി.ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.

കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം.ബിഷപ്പിനെതിരായ കുറ്റപത്രത്തിലെ തെളിവുകള്‍ വിചാരണയ്ക്ക് പര്യാപ്തമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി തള്ളിയത്.

2018 ജൂണിലാണ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്.

Top