പൊലീസ് അതിക്രമങ്ങള്‍ക്കെതിരായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പിന്‍വലിച്ചു

high-court

കൊച്ചി: പൊലീസ് അതിക്രമങ്ങള്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയിലെ കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്. പൊലീസ് അതിക്രമങ്ങളും പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം പിഴവുകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി പരാതിക്കാരനെ അറിയിച്ചു.

പൊലീസ് കംപ്ലെയ്ന്റ്‌സ്‌റ് അതോറിറ്റിയുടെ പ്രവര്‍ത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്തുകൊണ്ടാണ് നിയമനങ്ങള്‍ നടക്കാത്തതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Top