കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

വായ്പക്കായി പണയം വെച്ച ആസ്തികളുടെ വിശദാംശങ്ങളും നല്‍കണമെന്ന് നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണെമന്ന് കോടതി ഉത്തരവില്‍ പറയുന്നു.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മറ്റാവശ്യങ്ങള്‍ക്ക് ജീവനക്കാരുടെ മ്പളത്തില്‍ നിന്ന് പിടിച്ച തുക വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയിലേക്കും അടയ്ക്കാന്‍ പിടിച്ച തുക ആറ് മാസത്തിനകം അതത് പദ്ധതികളില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Top