നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: കേരളത്തില്‍ ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.

നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ സംസ്ഥാനത്ത് കൂടി വരികയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

Top